മലയാളം അധ്യാപകരുടെ സംഘടന TSR/TC/354/2021

സ്വന്തം നാട്ടില്‍ മാതൃഭാഷയ്ക്കു വേണ്ടി നിലവിളിക്കുന്നവരെ കാണാമോ?... ഈ നാട്ടില്‍ കാണാം

സ്വാഗതം

മൗനത്തിന്റെ വത്മീകം പഴയൊരു മിത്തല്ല... പക്ഷേ പ്രതികരണങ്ങളുടെ കാറ്റ് വീശുന്നതും നോക്കി ഇല കൊഴിയുന്നതും നോക്കി കാലത്തിന്റെ വഴികളിലൂടെ പോകുന്ന കൂട്ടത്തിന്റെ പേരാണ് മലയാളം അധ്യാപക ഫെഡറേഷന്‍

സ്വാഗതം

മലയാളം അധ്യാപനത്തിന് പൊതു സമൂഹത്തില്‍ നല്‍കുവാന്‍ കഴിയുന്ന ശാസ്ത്രീയ വീക്ഷണവും സൗന്ദര്യ സങ്കല്‍പ്പങ്ങളും ഊര്‍ജ്ജമെടുക്കുന്ന വേദി

സ്വാഗതം

നനവും ഊഷരതയും മഷി ഉണങ്ങിയ ചുമരും ചായം നനഞ്ഞ അടയാള വാക്കുകളും എപ്പോഴും ഈ പൊതു സമൂഹത്തിന്റെ മുഖത്ത് തെളിയിച്ചെടുക്കും

സ്വാഗതം

ഋതുക്കളോ അഭയങ്ങളോ ശിലകളോ നീരുറവകളോ തണലോ വെയിലോ പൂമ്പൊടി ചാലിച്ച ഇതളോ മനസ്സ് തുറന്ന് തരുന്ന ആശയങ്ങളുടെ അക്ഷരജാലകങ്ങളോ ബഹുസ്വരമായ വാതിലുകളോ ആണ് ഇവിടെ ഊര്‍ജ്ജം

സ്വാഗതം

ചിതലു തിന്നു മരിച്ചു പോകുന്ന മരത്തില്‍ ഒരു ചില്ല മുള പൊട്ടാം...അത് മതി..അതിനെ പരിപാലിച്ചാല്‍ മതി..ആ മരം ഈ മണ്ണില്‍ തിരിച്ചു വരും

Sunday, 8 September 2024

മലയാള അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തൃശ്ശൂര്‍ , സെപ്തംബര്‍ 09 ശനിയാഴ്ച

 

 

 

മലയാള അധ്യാപക ഫെഡറേഷന്‍ ഫണ്ട് നല്‍കുന്നവര്‍ ഈ ലിങ്കില്‍ സ്ക്രീന്‍ഷോട്ട് ചേര്‍ക്കുക...

 
 
 
 
മലയാള അധ്യാപകർ നേതൃത്വത്തിലെ രണ്ടാമത് ഫണ്ട് സമാഹരണം നടത്തുകയാണ്....
2022 ൽ നടത്തിയ ആദ്യത്തെ ഫണ്ട് സമാഹരണത്തിൽ 75,000 രൂപ ലഭിച്ചു.

തുടർന്ന് പാലക്കാട് ജില്ലയിലെ ഭാഷാ പ്രതിഭ പുരസ്കാരവും അംഗത്വ ക്യാമ്പയിനും വഴിക്ക് ഫണ്ട് ലഭിച്ചു.

ആയതിന്റേയും ചെലവാക്കിയതിന്റെയും
ബില്ല് സഹിതം ഉള്ള കണക്കുകൾ ഫെഡറേഷന്റെ എല്ലാ ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തിരുന്നു....

നമ്മളുടെ അടുത്ത ഫണ്ട് സമാഹരണം ആരംഭിക്കുകയാണ്...

1. തൃശ്ശൂരിൽ നടത്തുന്ന സംസ്ഥാന സമ്മേളനം ( സെപ്റ്റംബർ 9 ന് രണ്ടാം ശനിയാഴ്ച )

2. ഭാഷാ പ്രതിഭാ പുരസ്കാരം ചർച്ച അവലോകനങ്ങൾക്ക് ശേഷമുള്ള പ്രവർത്തനങ്ങൾ.

3. ചോദ്യപേപ്പർ സംബന്ധിച്ച ശില്പശാലകളും ആസൂത്രണങ്ങളും ( ഇതിലേക്ക് യാത്ര , ഭക്ഷണം താമസം അടക്കമുള്ള കാര്യങ്ങൾ ഫെഡറേഷൻ നേതൃത്വത്തിൽ ചെയ്യണം) 

4. നമ്മൾ  തിരുവനന്തപുരത്ത് നടത്തുന്ന ധർണ്ണ.
 
5. മലയാളം പഠിക്കുന്ന കുട്ടികള്‍ക്കുള്ള വിവിധ സംരംഭങ്ങള്‍.

പ്രത്യക്ഷത്തിൽ കാണുന്ന ഈ പ്രവർത്തനങ്ങളിലേക്ക് ഫണ്ട് സമാഹരണം തുടങ്ങുന്നു...

മലയാള അധ്യാപക ഫെഡറേഷൻ
ഔദ്യോഗിക അക്കൗണ്ട്

അംഗത്വം ഫീസ് 100 രൂപ.
പ്രവർത്തന ഫണ്ട് 500 രൂപ.

Account         : 41860859194
IFSC CODE    : SBIN0016330

എറണാകുളം അയ്യപ്പൻ കാവ് എസ് ബി ഐ ബാങ്ക്...


ഇതിലേക്ക് G-pay കൂടി ചെയ്യാം..

*അംഗത്വം ഫീസ് ഒരു തവണ നൽകിയവർ ഇനി ഒരിക്കലും അടയ്ക്കേണ്ടതില്ല...
*ഇവർക്ക് പ്രവർത്തന ഫണ്ട് നൽകാം...

ഇനി ഒരു വസ്തുത കൂടി..
*ചില സാഹചര്യങ്ങളിൽ അംഗത്വം ഫീസ് എടുക്കാത്തവർക്ക് പ്രവർത്തനങ്ങൾക്കായി 500.00 രൂപ നൽകാം...

നിങ്ങൾ എവിടെ നിൽക്കുന്നു എങ്കിലും
ഫെഡറേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടി ശക്തമായ പിന്തുണ തരുന്നു
ജാഗ്രത്തിലാണെങ്കിലേ 
ഏത് സംഘടനയും
പൊതു മര്യാദകൾ പാലിക്കൂ..

ഈ സമൂഹത്തിൽ മലയാള അധ്യാപക ഫെഡറേഷൻ സുധീരമായി മികച്ച സംഘടനാ മാതൃകകളെ നിർമ്മിക്കുന്നത് ചരിത്രമാകും...

മലയാളം അധ്യാപകരുടെ കൂട്ടായ്മയായി 
നിരവധി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തണം.

ഭാഷാ പ്രതിഭാ പുരസ്കാരം
മലയാളം പഠിക്കുന്ന 
കുട്ടികൾക്ക് വേണ്ടി മാത്രമായുള്ള നിരവധി പ്രവർത്തനങ്ങൾ വരുന്നു....

സെപ്റ്റംബർ 9 ന് സംസ്ഥാന സമ്മേളനം നടത്തുന്നു.

വാട്സപ്പ് ഗ്രൂപ്പുകളിൽ
ബില്ലുകൾ സഹിതമുള്ള കണക്ക് അവതരണം നമ്മൾ തുടരുന്നു.....

ആയതിലേക്ക് എല്ലാവരും ഒരുമിച്ച് പോകാം...

നമ്മുടെ കാര്യങ്ങൾ പറയുവാൻ നമ്മൾ എല്ലാവരും ഉണ്ട് എന്നതല്ല കാണുന്നത്..
നാം മലയാളം അധ്യാപകർ മാത്രമേയുള്ളൂ എന്നതാണ് വസ്തുത/ സത്യം/ യാഥാർത്ഥ്യം/ പൊരുൾ.....

പ്രവർത്തനങ്ങൾക്കായി ഇവിടെ ശക്തമായ രീതിയിൽ പിന്തുണ നൽകൂ...

ഒരുമിച്ച് നിൽക്കുമ്പോൾ ലഭിക്കുന്ന വേഗതയും കൃത്യതയും വ്യക്തതയും
വളരേണ്ടത് മാതൃഭാഷാ സമകാല സാഹചര്യത്തിൽ കൂട്ടായ്മ വഴി രൂപപ്പെട്ടു വരുന്ന അതിജീവനത്തിലാണ്...

എല്ലാവരും പങ്കാളികളായി വരൂ...

സമ്മേളനം വിജയിപ്പിക്കുന്നതിനോടൊപ്പം
സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക്
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും കൂടിയാണ്

ഈ ഫോം നൽകുന്നത്...

നമ്മളുടെ എല്ലാവരുടെയും
ധാരണകളെ പൊതുവായ പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള 
ആലോചനകൾ കൂടിയാണ്
ഈ സമ്മേളനം....

ഒരുമയായ് നിന്ന്
സംഘടിത ശക്തി നേടൂ...

 

നാം കാഴ്ചക്കാരല്ല ; കാവൽക്കാരാണെന്ന പൊതു നയം കേരളത്തിൽ നടപ്പിലാക്കുവാൻ മലയാളം അധ്യാപകര്‍ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കുന്ന അടുത്ത ഘട്ടം തുടങ്ങി.

മലയാള അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തൃശ്ശൂര്‍ , രണ്ടാം ശനിയാഴ്ച സെപ്റ്റംബർ 9 ന് തൃശ്ശൂരിൽ വരിക


സെപ്റ്റംബർ 9 ന് തൃശ്ശൂരിൽ വരുന്നവര്‍ഈ ഫോം പൂരിപ്പിക്കുക 

 

https://forms.gle/uwmzpCG9B41n1HkD7


മലയാള ഭാഷയ്ക്കു വേണ്ടി നമുക്ക് എന്തു ചെയ്യാം എന്ന് നാം തന്നെ ഒരുമിച്ച് നിശ്ചയിക്കാം


ഇതുവരെയുള്ള ഫണ്ട് വരവ് ചെലവ് അറിയാനായി  ഈ ഏരോ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക



Share:

Wednesday, 15 June 2022

മലയാള അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം - തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍

 

2022 ജൂലൈ 11 ശനിയാഴ്ച  ദിവസം തൃശൂർ സാഹിത്യ അക്കാദമിയിൽ മലയാളം അധ്യാപകരുടെ ഫെഡറേഷന്‍  സംസ്ഥാന സമ്മേളനം അടുത്ത പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം  നൽകി.

2021 നവംവര്‍ 21 ന്
മലയാളം അധ്യാപകരുടെ ഫെഡറേഷന്‍   രൂപീകൃതമായതിനു ശേഷം  കാലങ്ങളായി ഓൺലൈനിൽ സംസാരിക്കുക മാത്രമായിക്കഴിഞ്ഞവര്‍ .... ഓൺലൈൻ ഡിവൈസുകളിലൂടെ ചിത്ര രൂപത്തിൽ കണ്ടു പരിചയിച്ചവര്‍  നേരെ മുന്നിൽ വന്നു നിൽക്കുന്നു...

ഈ സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ചില നേരങ്ങളിൽ എല്ലാവർക്കും തോന്നി...നമ്മൾ മുമ്പ് കണ്ടവർ ആയിരുന്നുവല്ലോ...
ചിലർ ഇങ്ങനെ ചോദിക്കുന്നതും കേട്ടു...🥰

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നും അധ്യാപകർ വന്നത് ജീവിതത്തിന്റെ ഒരു ഭാഗം മലയാളം അധ്യാപക ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാൻ ആയിരുന്നു....


ഇന്നലെ തൃശ്ശൂരിൽ വന്നു ചേർന്ന അധ്യാപകരിൽ പ്രവർത്തനങ്ങൾക്ക് വേണ്ടി നേതൃത്വം നൽകുന്നവരുടെ നിശ്ചയദാർഢ്യം കണ്ടു...
അവരുടെ  വീക്ഷണങ്ങളും അനുഭവങ്ങളിലൂടെ ആർജ്ജിച്ച അറിവും
സാഹിത്യ അക്കാദമിയിൽ നടന്ന ചർച്ചകളിൽ കൃത്യമായി വിനിമയം ചെയ്തു...

നാൽപ്പത്തെട്ടോളം അധ്യാപകർ പങ്കെടുത്തു.

ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ. ഗോപീകൃഷ്ണൻ മലയാളിയുടെ മനസ്സിൽ കാലങ്ങളായി പതിഞ്ഞു കിടക്കുന്ന വലിയൊരു സ്വയംനിന്ദാ വിചാരത്തെ വാക്കിലെടുത്ത്  പൊട്ടിച്ചു കളഞ്ഞു...
ഇത്  നേരിട്ട് കേൾക്കാൻ ലഭിച്ച സമയങ്ങൾ വലിയൊരു ഭാഗ്യം കൂടിയായി കരുതുന്നു...
സാംസ്കാരികമായി കരുത്താർജ്ജിച്ച മലയാളിയുടെ ഭാഷാഭിമാനം പശഭാഷയാണ് മലയാളം എന്ന് കേട്ട് ആർക്കൊക്കെയോ  വിധേയപ്പെട്ടു  പോകാനുള്ളതല്ല   എന്ന് അദ്ദേഹം പറഞ്ഞത് എല്ലാ മലയാളികളും കേട്ടിരിക്കേണ്ടതായിരുന്നു.മലയാളത്തില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇംഗ്ലീഷ് , അറബി, പോര്‍ച്ചുഗീസ് വാക്കുകളെല്ലാം നമ്മളുടെ ചരിത്രത്തിലെ അടയാളവാക്കുകള്‍ ആണ്.


അലങ്കാരങ്ങളില്ലാതെ പറയട്ടെ...
ശ്രീ. ഗോപീകൃഷ്ണൻ കൃത്യമായി ആശയങ്ങൾ കൊണ്ടൊരു പുര കെട്ടി....പ്രവര്‍ത്തിക്കാനുള്ള വഴികൾ നൽകി...
മലയാളം അധ്യാപകർക്ക് മാതൃഭാഷാ വിനിമയത്തിൽ തല ഉയർത്തിപ്പിടിച്ച് ജീവിക്കുന്നതിനുള്ള ഊര്‍ജ്ജവും നൽകി...
ഒരു പ്രഭാഷണം നമ്മുടെ മനസ്സിനെ എങ്ങനെ പ്രകാശിപ്പിച്ചെടുക്കും എന്നത് വീണ്ടും അറിഞ്ഞു...

അഴീക്കോട് വിചാരം സാംസ്കാരിക വേദിയുടെ ചെയർമാൻ രാജൻ മാഷ് സംസാരിച്ചു.
വിരമിച്ച മലയാളം അധ്യാപകനായ രാജൻ മാഷ്  കേരളത്തിലെ സ്കൂളുകളിൽ നിന്നും പടിയിറങ്ങിപ്പോകേണ്ടിവരുന്ന മലയാളത്തിന്റെ ഇന്നത്തെ ദയനീയ അവസ്ഥ പറഞ്ഞു.
മറ്റു ഭാഷാ വിഷയങ്ങൾ  സാംസ്കാരികമായ മേളനം  ഇല്ലാതെ നമ്മുടെ മാതൃഭാഷ സമൂഹത്തിൽ അതിജീവിക്കുന്നതിനപ്പുറം അധിനിവേശം ചെയ്യുന്ന കാര്യം പറഞ്ഞു.

മലയാള അധ്യാപക ഫെഡറേഷന്‍ സെക്രട്ടറി ഫിലിപ്പ് പി.കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി എന്‍ വിനോദ് ആദ്ധ്യക്ഷം വഹിച്ചു. ജോ.സെക്രട്ടറി ജയാ സുകുമാരന്‍ നന്ദി പറഞ്ഞു.
ചര്‍ച്ചാ വിഷയങ്ങള്‍ ആന്റു എ ഡി , സുനില്‍ മാഷ് എന്നിവര്‍ തയ്യാറാക്കി. ആന്റു എ ഡി അവതരിപ്പിച്ചു.

 
ഉദ്ഘാടനത്തിന് ശേഷം നാലു കൂട്ടങ്ങളായി തിരിഞ്ഞ് അധ്യാപകര്‍ ചർച്ചകൾ നടത്തി.ചര്‍ച്ചകളിലൂടെ രൂപീകരിച്ച ആശയങ്ങള്‍ ....


ഭരണതലം


ഈ മേഖലയിൽ ചർച്ച ചെയ്യുന്നതിനായുള്ള  സൂചനകൾ ഇതാണ്....

⤵️
കേരള സർക്കാരിന്
നൽകുന്ന കത്തുകൾ, റിപ്പോർട്ടുകൾ
എച്ച് എസ് എസ് ഫിക്സേഷൻ
എച്ച് എസ് അടിസ്ഥാന പാഠാവലി.
എൽ പി, യു പി
മലയാളം തസ്തിക
മലയാളം കെ.ടെറ്റ്
പത്രവാർത്ത  
വിവരാവകാശം പത്രസമ്മേളനം

ഈ സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ചർച്ചയിൽ കണ്ടെത്തിയവ താഴെ എഴുതിയവയാണ്...

⤵️ഈ കണ്ടെത്തലുകൾ ഗ്രൂപ്പിൽ നിന്നും അവതരിപ്പിച്ചത് പത്തനംതിട്ടയിലെ അനിഷ് ബാബു മാഷാണ്...


1. പ്രീ പ്രൈമറി പാഠ്യപദ്ധതി ഏകീകരിക്കുക. അതിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകുക

2. എൽപി,  യുപി തലങ്ങളിൽ മലയാളം അധ്യാപക തസ്തിക നിശ്ചയിക്കുക

3. മലയാളം  മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുക.

4. എൽ.പി , യു.പി തലങ്ങളിൽ മലയാളം കെ-ടെറ്റ് യോഗ്യത നേടിയവരെ നിയമിക്കുക

5. യു. പി ,ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാ കുട്ടികളും പഠിക്കേണ്ട അടിസ്ഥാന പാഠാവലിയിൽ 4  പിരീഡ് അനുവദിക്കുക

6. ഹയർസെക്കൻഡറിയിലെ  രണ്ടാം ഭാഷ തസ്തിക നിർണ്ണയത്തിന് 1998ലെ ഗവൺമെൻറ് ഉത്തരവ്
( 50 +50+ 11 , 6*3=18 )
നടപ്പിലാക്കുക.

7. മാർജിനൽ ഇൻക്രീസ് നിർത്തലാക്കുക.

8. ഹയർസെക്കൻഡറി തലത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പത്രവാർത്ത ആഗസ്റ്റിൽ കൊടുക്കണം.

9. യൂട്യൂബ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം വെബ് പേജ് എന്നിവ വേണം.

10. സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് മാതൃഭാഷയ്ക്കു വേണ്ടി പ്രത്യക്ഷ മുന്നേറ്റം. 



സാമൂഹിക തലം


1. മലയാളത്തിൽ ഒരു ഒപ്പ്   (നവംബർ 1)
2. മാതൃഭാഷയുടെ പ്രസക്തി  (ഫെബ്രുവരി 21)
3. കുട്ടികളുടെ പ്രസംഗ പരമ്പര 
4. കളിക്കോപ്പ് ഉപകരണങ്ങളിലൂടെ മലയാളം മാതൃഭാഷ ആദരം അക്ഷരമാല ശില്പങ്ങൾ 
5. അക്ഷരമാലാ പതാകദിനങ്ങൾ
6. നാടൻ കളികൾ കളിപ്പിക്കുക (ഗോട്ടികളിൽ തുമ്പിതുള്ളൽ കുഴിപ്പന്തുകളി മാണിക്യ ചെമ്പഴുക്ക)
7. അക്ഷരവൃക്ഷങ്ങൾ അക്ഷര ചെടികൾ 
8. മലയാള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച് പ്രാധാന്യം 
9. കാർണിവൽ   - കവിത , കഥ , നാടകം , നാടൻകല , സിനിമ  ,  ഫോട്ടോഗ്രഫി


 
സംഘടനാ തലം 
 
1.ശ്രദ്ധ ക്ഷണിക്കൽ 
2.തെരുവിലെ ക്ലാസ് 
3.എം പി , എം എല്‍ എ കത്ത് നല്‍കല്‍
4.കൈരളി പരീക്ഷകൾ 
5.സർവീസ് പ്രശ്നങ്ങൾക്ക് പരിഹാര ശ്രമങ്ങൾ 
6.ബോധവൽക്കരണം വീഡിയോ നിർമ്മാണം 
7.മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ 
8.സമ്മാനം പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള ആശയവിനിമയങ്ങൾ

 
 









Share:

Thursday, 9 June 2022

മലയാളം അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 2022 ജൂണ്‍ 11ശനിയാഴ്ച ദിവസം.... തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ രാവിലെ 10.15


 സ്വാഗതം....

ചിതലു തിന്നു മരിച്ചു പോകുന്ന മരത്തില്‍ ഒരു ചില്ല മുള പൊട്ടാം...അത് മതി..അതിനെ പരിപാലിച്ചാല്‍ മതി..ആ മരം ഈ മണ്ണില്‍ തിരിച്ചു വരും.... 

Share:

Monday, 18 April 2022

മലയാള അധ്യാപക ഫെഡറേഷന്‍ ആമുഖം

 

        കേരളത്തിലെ മലയാളം അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചു ചേരുവാന്‍ വേണ്ടി നടത്തിയ പരിശ്രമത്തിന്റെ സംഘടനയാണ് മലയാള അധ്യാപക ഫെഡറേഷന്‍. 

           മലയാളം അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഒരൊറ്റ പ്ലാറ്റ്ഫോം....


മലയാളം അധ്യാപകർ നേരിടുന്ന സാഹചര്യങ്ങളെ പ്രത്യേകം ശ്രദ്ധിച്ചു പ്രതിരോധിക്കാൻ ഒരുമിച്ച് നമുക്ക് ശ്രമിക്കാം...

നമ്മുടെ ഈ മാതൃഭാഷാ സമൂഹത്തിലേക്ക് അധിനിവേശം നടത്തുന്നവരെ ഒരുമിച്ച് നിന്ന് മാത്രമേ എതിരിടാൻ കഴിയൂ എന്ന യാഥാർത്ഥ്യം നമ്മെ തുറിച്ചു നോക്കുന്നു..

ഒരുപക്ഷേ നാം കടന്നു പോകാം..
പക്ഷേ
ഈ കേരള പൊതു സമൂഹം നമ്മോട് ഭാവിയിൽ ചോദിക്കുന്ന ചോദ്യങ്ങൾ നമ്മെ ഇപ്പൊഴേ തുറിച്ചു നോക്കുന്നു...
നാം അത് തിരിച്ചറിഞ്ഞു...

മലയാളം അധ്യാപകർ ഒരുമിച്ചാണ്...
ഫെഡറേഷൻ ആണ്..
കേരളത്തിലെ മുഴുവൻ മലയാളം അധ്യാപകരും ഈ ഫെഡറേഷനിൽ അംഗങ്ങൾ ആണ്..

നമുക്ക് ഒരുമിച്ചാണ് പ്രവർത്തനം..
മലയാളം അധ്യാപകർ ഇനി ഒറ്റപ്പെട്ടവർ അല്ല....

രാഷ്ട്രീയ അധ്യാപക സംഘടനകളിൽ നിന്നും അധ്യാപകർ വരട്ടെ........

എല്ലാവരും ഇവിടെ മലയാളം അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പരിശ്രമിക്കുന്നു...

നമ്മുടെ രാഷ്ട്രീയം മലയാളം ആണ്...

ഈ ഫെഡറേഷന്റെ നയങ്ങൾ..
ഏത് കാര്യവും പൊതു ഗ്രൂപ്പിൽ പറഞ്ഞ് ചർച്ച ചെയ്തതിന് ശേഷം മാത്രമേ പ്രാവർത്തികമാക്കൂ...
വർഷം തോറും അംഗത്വ ഫീസ് ഇല്ലാതെ നമുക്ക് നീങ്ങാം....
എല്ലാ രാഷ്ട്രീയ സംഘടനകളും നമ്മെ സപ്പോർട്ട് ചെയ്യട്ടെ..
രാഷ്ട്രീയ അധ്യാപക സംഘടനകളിൽ ഭാരവാഹികൾ ആയവർ ഇവിടെ അംഗങ്ങൾ ആയി സഹായിക്കും...

നമുക്ക് ഭരണ സമിതി ഇല്ല.പകരം മേല്‍നോട്ട നിര്‍വ്വഹണ സമിതിയാണ് ഉള്ളത്. ഈ ഫെഡറേഷന്റെ വാട്സപ്പ് , ടെലിഗ്രാം ഗ്രൂപ്പുകളില്‍ , പൊതു യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങള്‍ മേല്‍നോട്ട്ം ചെയ്യുന്ന സമിതിയാണ് ഉള്ളത്.

ജില്ലാ സംസ്ഥാന സമിതികളില്‍ ലിംഗ സമത്വം നിര്‍ബന്ധമാണ്.

എല്ലാ വര്‍ഷവും അംഗത്വ ഫീസ്  പിരിക്കുന്നില്ല. ഫെഡറേഷന് ആവശ്യമായ പ്രവര്‍ത്തന തുക ആസൂത്രണം ചെയ്ത് ബഡ്ജറ്റ് വച്ച് പിരിച്ചെടുക്കുകയും ആയത് ഈ സൈറ്റില്‍ കൃത്യമായി കണക്ക് രേഖകള്‍ സഹിതം അവതരിപ്പിക്കുകയും ചെയ്യും. 

വിദ്യാഭ്യാസത്തിലൂടെ വളര്‍ന്നു വരുന്ന ജ്ഞാന സമൂഹത്തെ വ്യാവസായിക വികസനവും പരിസ്ഥിതി പരിരക്ഷണവും മാനവിക മാനവികേതര സൗഹൃദവും ആയി ലിങ്ക് ചെയ്യുന്ന ടീം പ്രവര്‍ത്തനം നിര്‍വ്വഹിക്കും.


ഈ ഫെഡറേഷൻ മലയാളം അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം ഈ സമൂഹത്തിലെ വിവിധങ്ങളായ   സേവന മേഖലകളിൽ കൂടി പ്രവർത്തിക്കുന്നു...

വിരമിച്ച അധ്യാപകരുടെ വിദ്യാലങ്ങളുമായുള്ള പ്രവര്‍ത്തനങ്ങള്‍  ...................
കുട്ടികളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ......................
ഇൻഡസ്ട്രിയൽ ലിങ്ക്  .................
തൊഴിൽ നൈപുണി എന്നിവയിൽ പൊതു സമൂഹത്തിന്റെ പിന്തുണ സ്വീകരിച്ച് മുന്നോട്ട് പോകാം.....

എല്ലാവർക്കും അഭിവാദ്യങ്ങൾ 👍👍

Share: