2022 ജൂലൈ 11 ശനിയാഴ്ച ദിവസം തൃശൂർ സാഹിത്യ അക്കാദമിയിൽ മലയാളം അധ്യാപകരുടെ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം അടുത്ത പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം നൽകി.
2021 നവംവര്‍ 21 ന് മലയാളം അധ്യാപകരുടെ ഫെഡറേഷന്‍ രൂപീകൃതമായതിനു ശേഷം കാലങ്ങളായി ഓൺലൈനിൽ സംസാരിക്കുക മാത്രമായിക്കഴിഞ്ഞവര്‍ .... ഓൺലൈൻ ഡിവൈസുകളിലൂടെ ചിത്ര രൂപത്തിൽ കണ്ടു പരിചയിച്ചവര്‍ നേരെ മുന്നിൽ വന്നു നിൽക്കുന്നു...
ഈ സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ചില നേരങ്ങളിൽ എല്ലാവർക്കും തോന്നി...നമ്മൾ മുമ്പ് കണ്ടവർ ആയിരുന്നുവല്ലോ...
ചിലർ ഇങ്ങനെ ചോദിക്കുന്നതും കേട്ടു...🥰
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നും അധ്യാപകർ വന്നത് ജീവിതത്തിന്റെ ഒരു ഭാഗം മലയാളം അധ്യാപക ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാൻ ആയിരുന്നു....
ഇന്നലെ തൃശ്ശൂരിൽ വന്നു ചേർന്ന അധ്യാപകരിൽ പ്രവർത്തനങ്ങൾക്ക് വേണ്ടി നേതൃത്വം നൽകുന്നവരുടെ നിശ്ചയദാർഢ്യം കണ്ടു...
അവരുടെ വീക്ഷണങ്ങളും അനുഭവങ്ങളിലൂടെ ആർജ്ജിച്ച അറിവും
സാഹിത്യ അക്കാദമിയിൽ നടന്ന ചർച്ചകളിൽ കൃത്യമായി വിനിമയം ചെയ്തു...
നാൽപ്പത്തെട്ടോളം അധ്യാപകർ പങ്കെടുത്തു.
ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ. ഗോപീകൃഷ്ണൻ മലയാളിയുടെ മനസ്സിൽ കാലങ്ങളായി പതിഞ്ഞു കിടക്കുന്ന വലിയൊരു സ്വയംനിന്ദാ വിചാരത്തെ വാക്കിലെടുത്ത് പൊട്ടിച്ചു കളഞ്ഞു...
ഇത് നേരിട്ട് കേൾക്കാൻ ലഭിച്ച സമയങ്ങൾ വലിയൊരു ഭാഗ്യം കൂടിയായി കരുതുന്നു...സാംസ്കാരികമായി കരുത്താർജ്ജിച്ച മലയാളിയുടെ ഭാഷാഭിമാനം പശഭാഷയാണ് മലയാളം എന്ന് കേട്ട് ആർക്കൊക്കെയോ വിധേയപ്പെട്ടു പോകാനുള്ളതല്ല എന്ന് അദ്ദേഹം പറഞ്ഞത് എല്ലാ മലയാളികളും കേട്ടിരിക്കേണ്ടതായിരുന്നു.മലയാളത്തില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഇംഗ്ലീഷ് , അറബി, പോര്‍ച്ചുഗീസ് വാക്കുകളെല്ലാം നമ്മളുടെ ചരിത്രത്തിലെ അടയാളവാക്കുകള്‍ ആണ്.
അലങ്കാരങ്ങളില്ലാതെ പറയട്ടെ...
ശ്രീ. ഗോപീകൃഷ്ണൻ കൃത്യമായി ആശയങ്ങൾ കൊണ്ടൊരു പുര കെട്ടി....പ്രവര്‍ത്തിക്കാനുള്ള വഴികൾ നൽകി...
മലയാളം അധ്യാപകർക്ക് മാതൃഭാഷാ വിനിമയത്തിൽ തല ഉയർത്തിപ്പിടിച്ച് ജീവിക്കുന്നതിനുള്ള ഊര്‍ജ്ജവും നൽകി...
ഒരു പ്രഭാഷണം നമ്മുടെ മനസ്സിനെ എങ്ങനെ പ്രകാശിപ്പിച്ചെടുക്കും എന്നത് വീണ്ടും അറിഞ്ഞു...
അഴീക്കോട് വിചാരം സാംസ്കാരിക വേദിയുടെ ചെയർമാൻ രാജൻ മാഷ് സംസാരിച്ചു.
വിരമിച്ച മലയാളം അധ്യാപകനായ രാജൻ മാഷ് കേരളത്തിലെ സ്കൂളുകളിൽ നിന്നും പടിയിറങ്ങിപ്പോകേണ്ടിവരുന്ന മലയാളത്തിന്റെ ഇന്നത്തെ ദയനീയ അവസ്ഥ പറഞ്ഞു.
മറ്റു ഭാഷാ വിഷയങ്ങൾ സാംസ്കാരികമായ മേളനം ഇല്ലാതെ നമ്മുടെ മാതൃഭാഷ സമൂഹത്തിൽ അതിജീവിക്കുന്നതിനപ്പുറം അധിനിവേശം ചെയ്യുന്ന കാര്യം പറഞ്ഞു.
മലയാള അധ്യാപക ഫെഡറേഷന്‍ സെക്രട്ടറി ഫിലിപ്പ് പി.കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി എന്‍ വിനോദ് ആദ്ധ്യക്ഷം വഹിച്ചു. ജോ.സെക്രട്ടറി ജയാ സുകുമാരന്‍ നന്ദി പറഞ്ഞു.
ചര്‍ച്ചാ വിഷയങ്ങള്‍ ആന്റു എ ഡി , സുനില്‍ മാഷ് എന്നിവര്‍ തയ്യാറാക്കി. ആന്റു എ ഡി അവതരിപ്പിച്ചു.
ഉദ്ഘാടനത്തിന് ശേഷം നാലു കൂട്ടങ്ങളായി തിരിഞ്ഞ് അധ്യാപകര്‍ ചർച്ചകൾ നടത്തി.ചര്‍ച്ചകളിലൂടെ രൂപീകരിച്ച ആശയങ്ങള്‍ ....
ഭരണതലം
ഈ മേഖലയിൽ ചർച്ച ചെയ്യുന്നതിനായുള്ള സൂചനകൾ ഇതാണ്....
⤵️
കേരള സർക്കാരിന്
നൽകുന്ന കത്തുകൾ, റിപ്പോർട്ടുകൾ
എച്ച് എസ് എസ് ഫിക്സേഷൻ
എച്ച് എസ് അടിസ്ഥാന പാഠാവലി.
എൽ പി, യു പി
മലയാളം തസ്തിക
മലയാളം കെ.ടെറ്റ്
പത്രവാർത്ത
വിവരാവകാശം പത്രസമ്മേളനം
ഈ സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ചർച്ചയിൽ കണ്ടെത്തിയവ താഴെ എഴുതിയവയാണ്...
⤵️ഈ കണ്ടെത്തലുകൾ ഗ്രൂപ്പിൽ നിന്നും അവതരിപ്പിച്ചത് പത്തനംതിട്ടയിലെ അനിഷ് ബാബു മാഷാണ്...
1. പ്രീ പ്രൈമറി പാഠ്യപദ്ധതി ഏകീകരിക്കുക. അതിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകുക
2. എൽപി, യുപി തലങ്ങളിൽ മലയാളം അധ്യാപക തസ്തിക നിശ്ചയിക്കുക
3. മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുക.
4. എൽ.പി , യു.പി തലങ്ങളിൽ മലയാളം കെ-ടെറ്റ് യോഗ്യത നേടിയവരെ നിയമിക്കുക
5. യു. പി ,ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാ കുട്ടികളും പഠിക്കേണ്ട അടിസ്ഥാന പാഠാവലിയിൽ 4 പിരീഡ് അനുവദിക്കുക
6. ഹയർസെക്കൻഡറിയിലെ രണ്ടാം ഭാഷ തസ്തിക നിർണ്ണയത്തിന് 1998ലെ ഗവൺമെൻറ് ഉത്തരവ്
( 50 +50+ 11 , 6*3=18 )
നടപ്പിലാക്കുക.
7. മാർജിനൽ ഇൻക്രീസ് നിർത്തലാക്കുക.
8. ഹയർസെക്കൻഡറി തലത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പത്രവാർത്ത ആഗസ്റ്റിൽ കൊടുക്കണം.
9. യൂട്യൂബ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം വെബ് പേജ് എന്നിവ വേണം.
10. സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് മാതൃഭാഷയ്ക്കു വേണ്ടി പ്രത്യക്ഷ മുന്നേറ്റം.
സാമൂഹിക തലം




.jpeg)

.jpeg)


