കേരളത്തിലെ മലയാളം അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചു ചേരുവാന്‍ വേണ്ടി നടത്തിയ പരിശ്രമത്തിന്റെ സംഘടനയാണ് മലയാള അധ്യാപക ഫെഡറേഷന്‍.
മലയാളം അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഒരൊറ്റ പ്ലാറ്റ്ഫോം....
മലയാളം അധ്യാപകർ നേരിടുന്ന സാഹചര്യങ്ങളെ പ്രത്യേകം ശ്രദ്ധിച്ചു പ്രതിരോധിക്കാൻ ഒരുമിച്ച് നമുക്ക് ശ്രമിക്കാം...
നമ്മുടെ ഈ മാതൃഭാഷാ സമൂഹത്തിലേക്ക് അധിനിവേശം നടത്തുന്നവരെ ഒരുമിച്ച് നിന്ന് മാത്രമേ എതിരിടാൻ കഴിയൂ എന്ന യാഥാർത്ഥ്യം നമ്മെ തുറിച്ചു നോക്കുന്നു..
ഒരുപക്ഷേ നാം കടന്നു പോകാം..
പക്ഷേ
ഈ കേരള പൊതു സമൂഹം നമ്മോട് ഭാവിയിൽ ചോദിക്കുന്ന ചോദ്യങ്ങൾ നമ്മെ ഇപ്പൊഴേ തുറിച്ചു നോക്കുന്നു...
നാം അത് തിരിച്ചറിഞ്ഞു...
മലയാളം അധ്യാപകർ ഒരുമിച്ചാണ്...
ഫെഡറേഷൻ ആണ്..
കേരളത്തിലെ മുഴുവൻ മലയാളം അധ്യാപകരും ഈ ഫെഡറേഷനിൽ അംഗങ്ങൾ ആണ്..
നമുക്ക് ഒരുമിച്ചാണ് പ്രവർത്തനം..
മലയാളം അധ്യാപകർ ഇനി ഒറ്റപ്പെട്ടവർ അല്ല....
രാഷ്ട്രീയ അധ്യാപക സംഘടനകളിൽ നിന്നും അധ്യാപകർ വരട്ടെ........
എല്ലാവരും ഇവിടെ മലയാളം അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പരിശ്രമിക്കുന്നു...
നമ്മുടെ രാഷ്ട്രീയം മലയാളം ആണ്...
ഈ ഫെഡറേഷന്റെ നയങ്ങൾ..
ഏത് കാര്യവും പൊതു ഗ്രൂപ്പിൽ പറഞ്ഞ് ചർച്ച ചെയ്തതിന് ശേഷം മാത്രമേ പ്രാവർത്തികമാക്കൂ...
വർഷം തോറും അംഗത്വ ഫീസ് ഇല്ലാതെ നമുക്ക് നീങ്ങാം....
എല്ലാ രാഷ്ട്രീയ സംഘടനകളും നമ്മെ സപ്പോർട്ട് ചെയ്യട്ടെ..
രാഷ്ട്രീയ അധ്യാപക സംഘടനകളിൽ ഭാരവാഹികൾ ആയവർ ഇവിടെ അംഗങ്ങൾ ആയി സഹായിക്കും...
നമുക്ക് ഭരണ സമിതി ഇല്ല.പകരം മേല്‍നോട്ട നിര്‍വ്വഹണ സമിതിയാണ് ഉള്ളത്. ഈ ഫെഡറേഷന്റെ വാട്സപ്പ് , ടെലിഗ്രാം ഗ്രൂപ്പുകളില്‍ , പൊതു യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങള്‍ മേല്‍നോട്ട്ം ചെയ്യുന്ന സമിതിയാണ് ഉള്ളത്.
ജില്ലാ സംസ്ഥാന സമിതികളില്‍ ലിംഗ സമത്വം നിര്‍ബന്ധമാണ്.
എല്ലാ വര്‍ഷവും അംഗത്വ ഫീസ് പിരിക്കുന്നില്ല. ഫെഡറേഷന് ആവശ്യമായ പ്രവര്‍ത്തന തുക ആസൂത്രണം ചെയ്ത് ബഡ്ജറ്റ് വച്ച് പിരിച്ചെടുക്കുകയും ആയത് ഈ സൈറ്റില്‍ കൃത്യമായി കണക്ക് രേഖകള്‍ സഹിതം അവതരിപ്പിക്കുകയും ചെയ്യും.
വിദ്യാഭ്യാസത്തിലൂടെ വളര്‍ന്നു വരുന്ന ജ്ഞാന സമൂഹത്തെ വ്യാവസായിക വികസനവും പരിസ്ഥിതി പരിരക്ഷണവും മാനവിക മാനവികേതര സൗഹൃദവും ആയി ലിങ്ക് ചെയ്യുന്ന ടീം പ്രവര്‍ത്തനം നിര്‍വ്വഹിക്കും.
ഈ ഫെഡറേഷൻ മലയാളം അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം ഈ സമൂഹത്തിലെ വിവിധങ്ങളായ സേവന മേഖലകളിൽ കൂടി പ്രവർത്തിക്കുന്നു...
വിരമിച്ച അധ്യാപകരുടെ വിദ്യാലങ്ങളുമായുള്ള പ്രവര്‍ത്തനങ്ങള്‍ ...................
കുട്ടികളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ......................
ഇൻഡസ്ട്രിയൽ ലിങ്ക് .................
തൊഴിൽ നൈപുണി എന്നിവയിൽ പൊതു സമൂഹത്തിന്റെ പിന്തുണ സ്വീകരിച്ച് മുന്നോട്ട് പോകാം.....
എല്ലാവർക്കും അഭിവാദ്യങ്ങൾ 👍👍


